Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expert Team

Idukki

കാ​ന്ത​ല്ലൂ​ർ - സേ​തുപാ​ർ​വ​തി​പു​രം റോ​ഡ്: വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ - വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത പാ​ത​യാ​യ സേ​തു​പാ​ർ​വ​തി​പു​രം റോ​ഡ് വീ​ണ്ടും തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ​സ​മി​തി​യു​ടെ സ്ഥ​ല​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച വി​ദ​ഗ്ധ​സ​മി​തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. ആ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി റോ​ഡി​ന്‍റെ പൂ​ർ​ണ​ദൈ​ർ​ഘ്യ​വും പ​രി​ശോ​ധി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും വ​നം, റ​വ​ന്യൂ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. റോ​ഡി​ന്‍റെ ആ​വ​ശ്യ​ക​ത, നി​ല​വി​ലെ സ്ഥി​തി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ രേ​ഖ​ക​ൾ, കേ​ന്ദ്ര ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ ഉ​ത്ത​ര​വു​ക​ൾ എ​ന്നി​വ സ​മി​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു.

തു​ട​ർ​ന്ന് കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശി​വ​ൻ​രാ​ജ്, മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ കെ.​വി. ഹ​രി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഭാ​ഗ്യ​രാ​ജ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ത​ങ്ക​ച്ച​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ കോ​യ അ​മ്പാ​ട്ട്, സി​ജോ മു​ണ്ട​ൻ​ചി​റ തു​ട​ങ്ങി​യ​വ​രും ഗ്രാ​മ​വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.

വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. ആ​ര്യ പ​റ​ഞ്ഞു.

Latest News

Corehub Up